
അമ്പലപ്പുഴ: വിശക്കുന്ന വയറുകളെ കണ്ടെത്തി ഭക്ഷണം എത്തിച്ച് 4204 ദിവസം പൂർത്തിയാക്കി പത്താം വാർഷികം ആഘോഷിക്കുകയാണ് അത്താഴക്കൂട്ടം. അത്താഴക്കൂട്ടം നൗഷാദിന്റെ തുടർചികിത്സയ്ക്കുവേണ്ടി എല്ലാവിധ സഹായവും തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു .അത്താഴക്കൂട്ടത്തിന്റെ പത്താം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഷികാഘോഷം കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിച്ചു. വിശക്കുന്നവനെ തേടിപിടിച്ച് ഭക്ഷണമെത്തിക്കുന്നതാണ് കൂട്ടായ്മയുടെ പ്രവർത്തനം. വിദേശികളടക്കമുള്ള മലയാളികളുടെ സഹായത്താലാണ് 4204 ദിവസം ഭക്ഷണം വിളമ്പാനായത്. ഇതിനൊപ്പം ചികിത്സഹായവും നൽകി വരുന്നു. പ്രസിഡന്റ് എം.പി. ഗുരുദയാൽ അദ്ധ്യക്ഷനായി. സെക്രട്ടറി എ.ആർ. നൗഷാദ്, രക്ഷാധികാരി പി.അനിൽകുമാർ, ആനന്ദ് ബാബു, നാസർ കാസിം, സിമി തുടങ്ങിയവർ സംസാരിച്ചു. ഷിജു വിശ്വനാഥൻ സ്വാഗതം പറഞ്ഞു.