
അമ്പലപ്പുഴ: കപ്പക്കട സബർമതി പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ക്യാൻസർ രോഗ പരിശോധനയും നടത്തി. ക്യാമ്പ് കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.ഇതോടൊപ്പം തന്നെ ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ക്യാൻസർ ചികിത്സാ വിഭാഗം, കമ്യൂണിറ്റി മെഡിസിൻ വിഭാഗം എന്നിവയുടെ സഹകരണത്തോടെ ക്യാൻസർ രോഗ പരിശോധനയും ബോധവത്കരണ പരിപാടിയും നടന്നു. സബർമതി പ്രസിഡന്റ് പി.ഡി.പ്രകാശൻ അദ്ധ്യക്ഷനായി. ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ മുഖ്യാതിഥിയായി. അഡ്വ.ഷീബ രാകേഷ്, ജയപ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു.വി.വിമൽ കുമാർ സ്വാഗതവും പി.എ.സുരേഷ് നന്ദിയും പറഞ്ഞു. ഡോ.ബി.പത്മകുമാർ, ഡോ.എ.അബ്ദുൾ സലാം, ഡോ.ജോർജ് ശ്രാമ്പിക്കൽ, ഡോ.വിശ്വകല വി.എസ്, ഡോ.മായ രാജു, ഡോ.സുരേഷ് രാഘവൻ, ഡോ.സജി കുമാർ എൻ.ആർ, ഡോ. പ്രവീൺ ജെ. നൈനാൻ, ഡോ.സിത്താര റ്റി.കെ ,ഡോ.ആശ ആർ മേനോൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.