
ആലപ്പുഴ: സഹൃദയ ആശുപത്രിയുടെയും കെ.സി.വൈ.എം സെന്റ് ജോർജ് പള്ളി കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. അർത്തുങ്കൽ സെന്റ് ജോർജ് പള്ളി വികാരി ഫാ. ജോൺ കണ്ടത്തിൽപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സഹൃദയ ആശുപത്രി വിഭാഗം ഡോ. അനിൽ ദത്ത്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിനി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ.എൻ.ടി, നേത്ര പരിശോധന എന്നിവ ഉണ്ടായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ മരുന്ന് വിതരണവും രക്തപരിശോധനയും പ്രത്യേക ആനുകൂല്യങ്ങളും നൽകി.