ആലപ്പുഴ: സർക്കാരിന്റെയും ത്രിതല പഞ്ചായത്തുകളുടെയും വികസന- ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ് ഇന്ന് രാമങ്കരി പഞ്ചായത്തിൽ നടക്കും. രാവിലെ 10ന് രാമങ്കരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേണുഗോപാൽ സദസ് ഉദ്ഘാടനം ചെയ്യും.ഉദ്ഘാടന സമ്മേളനം, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം, സർക്കാരിന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം, വിവിധ വ്യക്തികളെ ആദരിക്കൽ, ചർച്ച എന്നിവ സദസിന്റെ ഭാഗമായി നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജുമോൻ അദ്ധ്യക്ഷനാകും. എൽ.എസ്. ജി.ഡി ജോയിന്റ് ഡയറക്ടർ ബിൻസി സി. തോമസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.വി പ്രിയ ആദരവ് നൽകും. റിസോഴ്സ് പെഴ്സൺ ജി.ടി.അഭിലാഷ് സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ അവതരിപ്പിക്കും. പഞ്ചായത്ത് സെക്രട്ടറി എ. ഭാമാ ദേവി പഞ്ചായത്തിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും. അസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.ആർ രാജ്‌മോഹൻ ഓപ്പൺ ഫോറം നയിക്കും.