vich

ആലപ്പുഴ: വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച അഹിംസാ ദിനാചരണവും ഗാന്ധി ജയന്തി വാരാഘോഷവും വിചാർ വിഭാഗ് സംസ്ഥാന പ്രസിഡന്റ് ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു.

ജില്ലാപ്രസിഡന്റ് ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ.പരമേശ്വരൻപിള്ള മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഡോ.വർഗീസ് പോത്തൻ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കോയ, ബിന്ദു മംഗലശ്ശേരിൽ,സെക്രട്ടറിമാരായ ആർ.രാജേഷ് കുമാർ, അഡ്വ.സീമ, രാധാകൃഷ്ണൻ നായർ, സലീം ചീരാമത്ത്, സലീം ഇഞ്ചക്കൽ തുടങ്ങിയവർ സംസാരിച്ചു.