ആലപ്പുഴ: എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല നിലപാടിൽ പ്രതിഷേധിച്ച് തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗം പ്രമേയം പാസാക്കി. വാർഷിക പൊതുയോഗത്തിലാണ് കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രമേയം പാസാക്കിയത്. സംഘടനയെ സ്വാർത്ഥലാഭത്തിന് വേണ്ടി ഇടതുപക്ഷത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയ ജനറൽ സെക്രട്ടറിയുടെ രാജി ആവശ്യവും പ്രമേയത്തിൽ ഉന്നയിച്ചിട്ടുണ്ട്.