ആലപ്പുഴ: കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പഞ്ചദിന റിലേ നിരാഹാര സത്യാഗ്രഹം ഇന്നാരംഭിക്കും. ജില്ലാകേന്ദ്രമായ വഴിച്ചേരി പി.എച്ച് ഡിവിഷൻ അങ്കണത്തിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ആദ്യ ദിനത്തിലെ ഉദ്ഘാടനം നിർവഹിക്കും. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.എസ്.വിനോദ് കുമാർ സംസാരിക്കും.
സാമ്പത്തിക മാനേജ്മെന്റ് കാര്യക്ഷമമാക്കുക,താത്കാലിക തൊഴിലാളികൾക്ക് മിനിമം വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ജില്ലാ സെക്രട്ടറി ബി.എസ്.ബെന്നി, ജില്ലാ പ്രസിഡന്റ് വി.വി.ഷൈജു എന്നിവർ അറിയിച്ചു.