rdgfhgbv

ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ നാലുദിവസം നീണ്ടുനിന്ന പിറന്നാൾ ആഘോഷങ്ങൾ സമാപിച്ചു. സാംസ്കാരിക സമ്മേളനം പ്രവാസി നോവലിസ്റ്റ് പി.ജെ.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല അദ്ധ്യക്ഷൻ ബാലൻ സി.നായർ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ എം.മാക്കിയിൽ, മുനിസിപ്പൽ കൗൺസിലർ ആർ.രമേഷ് എന്നിവർ സംസാരിച്ചു. പൊതുപ്രവർത്തകൻ
ചന്ദ്രദാസ് കേശവപിള്ള, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ജിനു ജോർജ്, എഴുത്തുകാരി എം.മഞ്ജു ,വേഗറാണിപട്ടം നേടിയ ശ്രേയ. ആർ, ചെസ് ചാമ്പ്യൻ ബാലതാരം എസ്.ദിവാകർ എന്നിവരെ ആദരിച്ചു. ജില്ലാ തല കലാമത്സര വിജയികൾക്ക് സമ്മാന ദാനവും നടത്തി.
സെക്രട്ടറി എസ് .രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി എൻ.എസ്.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.