photo

ചേർത്തല:പട്ടണക്കാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവായിരുന്ന കെ.പി.അശോകന്റെ വേർപാടിന്റെ ഒന്നാം ചരമവാർഷികദിന അനുസ്മരണം അദ്ദേഹത്തിന്റെ വസതിയിൽ നടന്നു. അനുസ്മരണ സമ്മേളനം കെ.പി.സി.സി അംഗം കെ.ആർ. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എം.രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ ടി.എച്ച്.സലാം,വി.എൻ.അജയൻ,എം.കെ. ജയപാൽ,സി.പി.ഐ മണ്ഡലം കമ്മറ്റി അംഗം പി.ഡി.ബിജു,സി.ആർ.സന്തോഷ്, കെ.ഡി.അജിമോൻ,ശിവൻകുട്ടി,എം.എ.നെൽസൺ,ലളിതാ രാമനാഥൻ, ധർമ്മജൻ,സന്തോഷ് പുല്ലാട്ട്, ജെയിംസ് തുരുത്തേൽ,പോഴിത്തറ രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു.