കുട്ടനാട് : ആശ സമരസഹായസമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്നുവരുന്ന സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് 22ന് നടക്കുന്ന മാർച്ചിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്, ഇന്ന് വൈകിട്ട് 3.30ന് മങ്കൊമ്പിൽ പ്രതിഷേധ സദസ് നടക്കും. കെ.പി സി. സി ജനറൽ സെക്രട്ടറി കറ്റാനം ഷാജി സമരം ഉദ്ഘാടനം ചെയ്യും. ആശ സമരസഹായസമിതി ജനൽ കൺവീനർ പി.ആർ.സതീശൻ അദ്ധ്യക്ഷതവഹിക്കും. ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദു മുഖ്യപ്രഭാഷണം നടത്തും.