
തുറവൂർ : എസ്.എൻ.ഡി.പി യോഗം 537-ാം നമ്പർ വളമംഗലം വടക്ക് ശാഖയിലെ വിശേഷാൽ പൊതുയോഗം അരൂർ മേഖല കമ്മിറ്റി ചെയർമാൻ തൃദീപ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു . ചേർത്തല യൂണിയൻ അഡ്മിനിസ്ടറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി അംഗം ടി. സത്യൻ സംഘടനാ സന്ദേശം നൽകി. ശാഖ സെക്രട്ടറി വി.ആർ പ്രവീൺ റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാ സംഘം അരൂർ മേഖല സെക്രട്ടറി ഗംഗ ഹർഷൻ, ശ്രീഹരി പൊളളയിൽ,ജ്യോതി ഗിരീഷ് എന്നിവർ സംസാരിച്ചു.ശാഖാ പ്രസിഡന്റ് കെ.എം.സുദേവ് സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. ബൈജു നന്ദിയും പറഞ്ഞു.