photo

ചാരുംമൂട്: താമരക്കുളം ഗ്രാമ പഞ്ചായത്തിൽ വാട്ടർ എ.ടി.എമ്മിന്റെയും പഞ്ചായത്ത് ഓഫീസ് നവീകരണത്തിന്റെയും ഉദ്ഘാടനം പ്രസിഡന്റ് ജി.വേണു ഉദ്ഘാടനം ചെയ്തു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ബി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപജ്യോതിഷ് പഞ്ചായത്തംഗങ്ങളായ ആത്തുക്ക ബീവി, ടി. മന്മഥൻ,ആര്യ ആദർശ്, റഹ്മത്ത് റഷീദ്, ശോഭ സജി, സെക്രട്ടറി ജി.മധു, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.