തുറവൂർ :തുറവൂർ ഗ്രാമപഞ്ചായത്തു വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറാംവാർഡിൽ നിർമ്മിച്ച സ്മാർട്ട് അങ്കണവാടികെട്ടിടവും തുറവൂർ ഗ്രാമപഞ്ചായത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിപ്രഖ്യാപനവും കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലപഞ്ചായത്തംഗം സജിമോൾ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.അങ്കണവാടി നിർമ്മാണത്തിന്റെ കോൺട്രാക്ടർ എബ്രാഹംകുഞ്ഞാപ്പച്ചനെയും പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അങ്കണവാടി ജീവനക്കാരെയും ഐ.സി.ഡി.സി സൂപ്പർ വൈസർ ഷാലിമോളിനെയും ചടങ്ങിൽ ആദരിച്ചു തുറവൂർഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ജി.സരൂൺ , ഷൈലജ ഉദയപ്പൻ പഞ്ചായത്തംഗങ്ങളായ എ.ദിനേശൻ, വിമലജോൺസൺ, അമ്പിളി, പ്രസീതഅജയൻ ജോഷ്വാജോൺസൺ തുടങ്ങിയവർ സംസാരിച്ചു. തുറവൂർപഞ്ചായത്തുപ്രസിഡന്റ് മോളിരാജേന്ദ്രൻ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ എം.ശാലിമോൾ നന്ദിയുംപറഞ്ഞു