
മുഹമ്മ: വയോസേവന പുരസ്കാരം നേടിയ പി.കെ. മേദനിയെ നമ്മുടെ ഗ്രാമം മണ്ണഞ്ചേരി വാട്സാപ്പ് കൂട്ടായ്മ ആദരിച്ചു. കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് വയോജന മേഖലയിലെ മികവിനുള്ള അംഗീകാരമായ വയോസേവന പുരസ്കാരം - 2025 ലഭിച്ച പി.കെ. മേദനിയെ നമ്മുടെ ഗ്രാമം മണ്ണഞ്ചേരി വാട്സാപ്പ്കൂട്ടായ്മയുടെ അഡ്മിനും ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ ഡോ. സിറാബുദ്ധീനാണ് ആദരവ് നൽകിയത്. ആദരവ് സംഗമത്തിൽ അഡ്മിൻമാരായ പി.എസ്. സന്തോഷ് കുമാർ, കെ.എച്ച്. സലീം അങ്ങാടിവീട്, അഫ്സൽ കോര്യംപള്ളി, എസ്. നവാസ്, സിനിമോൾ സുരേഷ്, ബി. അനസ്, നൗഷാദ് കരിമുറ്റം, കെ. മുജീബ്, പരീത്കുഞ്ഞ് ആശാൻ ഇലഞ്ഞിക്കാത്തറ, അസ്‌ലം പൊന്നാട്, റിയാസ് കെ. പൊന്നാട് എന്നിവർ പങ്കെടുത്തു.