ഹരിപ്പാട്: മംഗലം 1713-ാം നമ്പർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അനുകൂല പാനൽ വിജയിച്ചു. ഒമ്പതംഗ ഭരണസമിതിയിൽ യു.ഡി.എഫ് പാനലിലെ എട്ടു പേരും എൽ.ഡി.എഫ് പാനലിലെ ഒരാളുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡി.കാശിനാഥൻ, കെ. ശശീന്ദ്രൻ, വി. സുധീർ, എൻ. രാജു, ബി.ലത, എസ്. ഷിജി, കവിതാ രാഘവൻ, കെ. കിഷോർ എന്നിവരാണ് യു.ഡി.എഫ് പാനലിൽ നിന്ന് വിജയിച്ചത്. ആര്യ രത്നാകാരനാണ് എൽ.ഡി.എഫ് പാനലിൽ നിന്ന് വിജയിച്ചത്. യു.ഡി.എഫിലെ ശ്രീലക്ഷ്മി ഒരു വോട്ടിനാണ് തോറ്റത്. 43 വോട്ട് അസാധുവായി. ഇതിനെതിരേ യു.ഡി.എഫ് രംഗത്തുവരികയും വീണ്ടും വോട്ടെണ്ണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ആവശ്യം വരണാധികാരി അംഗീകരിച്ചില്ല. വോട്ട് വീണ്ടും എണ്ണണമെന്ന ആവശ്യം ഉന്നയിച്ച് സഹകരണ വകുപ്പ് ജോ. രജിസ്ട്രാർക്കുൾപ്പെടെ യു.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്.