ambala

അമ്പലപ്പുഴ: ആലപ്പുഴ സഹോദയ സ്കൂൾസ് കോംപ്ലക്സ് 19-ാംമത് ജില്ലാ കലോത്സവം 2025 കളർകോട് ചിന്മയ വിദ്യാലയത്തിൽ ആരംഭിച്ചു. പിറവം ആദി ശങ്കര നിലയം അചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണവും നടത്തി. സഹോദയ പ്രസിഡന്റ് ഡോ. എ. നൗഷാദ് അദ്ധ്യക്ഷനായി. ചിന്മയ വിദ്യാലയ പ്രസിഡന്റ് ഡോ.കെ. നാരായണൻ, സഹോദയ വൈസ് പ്രസിഡന്റ് മിസ്റ്റർ.സെൻ കല്ലുപുര,സെക്രട്ടറി ആശ യതിശ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സവിത.എസ്.ചന്ദ്രൻ,ഗീതാ.വി. പ്രഭു എന്നിവർ പങ്കെടുത്തു. ആലപ്പുഴ ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഡോ. ആർ .എസ് .രേഖ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. ആശാ യതിശ് നന്ദി പറഞ്ഞു. ആദ്യദിനം രചനാമത്സരങ്ങളോടെ 12വേദികളിലായി 42 ഇനങ്ങൾ പൂർത്തീകരിച്ചു. 53 സ്കൂളുകളിൽ നിന്നായി മൂവായിരത്തിൽപരം മത്സരാർത്ഥികൾ പങ്കെടുക്കും. കലോത്സവം 11 ന് സമാപിക്കും.