ambala

അമ്പലപ്പുഴ: നായർ ശബ്ദം കൂട്ടായ്മയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ താലൂക്കിലെ നായർ സമുദായ സംഗമം നീർക്കുന്നം എൻ. എസ്. എസ്ഹാളിൽ സംഘടിപ്പിച്ചു. യോഗം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ കൊട്ടാരം ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നായർ ശബ്ദം അഡ്മിൻ പി. കെ. രാജീവ്‌ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ അഡ്വ. കെ. ശ്രീകുമാർ, ജി. ജയമോഹൻ, എസ്.ഹരീഷ് കുമാർ, സജികുമാർ മണ്ണഞ്ചേരി, രാജഗോപാൽ, വിനയകുമാർ. എസ് എസ്. രാജേന്ദ്രൻ, ബി. ഉണ്ണികൃഷ്ണ പിള്ള, പി.സീതാരാമ കുറുപ്പ്, അശോക് കുമാർ ,രാമാനന്ദ്, എൻ. കെ. രഘുനാഥൻ, പി. വി. രവീന്ദ്രനാഥൻ, ബാലാജി, വിജയൻ ഇരുമ്പനം, ആർ. മധു, മധു. സി. പിള്ള എന്നിവർ സംസാരിച്ചു.