
മുഹമ്മ: മുഹമ്മ പഞ്ചായത്തിനെയും മണ്ണഞ്ചേരി പഞ്ചായത്തിനെയും അതിരിടുന്ന എലിപ്പനം റോഡ് കാട് കൈയേറിയതിനാൽ കാൽ നട യാത്രക്കാർ വലയുന്നു. മാരാരിക്കുളം ബീച്ചും വേമ്പനാട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിൽ ഒന്നാണിത് . കരപ്പുറത്തെ നെല്ലറയെന്ന് അറിയപ്പെടുന്ന പെരുന്തുരുത്ത് പാടങ്ങളുടെ ഇരു കരകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡും കൂടിയാണിത്. ഈ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു വരുമ്പോൾ കാൽ നട യാത്രക്കാർക്ക് ദുരിതയാത്രയാകും.റോഡിൽ ഇറങ്ങിയാണ് കാൽ നടയാത്രക്കാരുടെ യാത്ര. വാഹനം തട്ടാതിരിക്കാൻ ഒഴിഞ്ഞു നിൽക്കാൻ പോലും ഇടമില്ല. റോഡിലേക്ക് ഇറങ്ങിയിരിക്കുകയാണ് കാട്.
.................
# കാടിന്റെ മറവിൽ മാലിന്യ കള്ളൻ
കാടിന്റെ മറവിൽ മാലിന്യം തള്ളുന്നതും പതിവാണ്. മാലിന്യം കുമിഞ്ഞ് കൂടിയതോടെ നായ ശൗല്യവും ഇഴ ജന്തുക്കളുടെ സാന്നിധ്യവും വർദ്ധിച്ചു വരികയാണ്. കാവുങ്കൽ, പൊന്നാട് വിജയ വിലാസം, പള്ളിക്കുന്ന്, അഞ്ചു തൈക്കൽ തുടങ്ങിയ ക്ഷേത്രങ്ങളിൽ വന്നു പോകുന്ന ഭക്ത ജനങ്ങൾ, കൂടാതെ കെ.പി.എം യു. പി സ്‌കൂൾ പൊന്നാട് എൽ.പി സ്കൂൾ എന്നിവിടങ്ങളിലേക്കും വന്നു പോകുന്ന കുട്ടികളും സഞ്ചരിക്കുന്ന റോഡാണ് ഇത്തരത്തിൽ അപകട കെണിയായി നില കൊള്ളുന്നത്.
........
'' റോഡ് നിർമ്മിച്ചപ്പോൾ ഇരു വശത്തും കാനയും കേബിളുകളും പൈപ്പ് ലൈനുകളും കൊണ്ടുപോകാനുള്ള സൗകര്യം ഏർപ്പെടുത്തണമായിരുന്നു. അന്നാൽ റോഡ് കാട് കയറാതെ കാൽ നട യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സാധിക്കുമായിരുന്നു
- നാട്ടുകാർ