മാവേലിക്കര: പാലസ്തീൻ ഐക്യദാർഢ്യ റാലിയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ആദിക്കാട്ടുകുളങ്ങര സ്വദേശി അബുവിനെ മർദിച്ചതുമായി ബന്ധപ്പെട്ട് നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തരാക്കി.നൂറനാട് സ്വദേശികളായ നിഷാദ്, അർഷാദ് എന്നിവരെയാണ് മാവേലിക്കര അഡീഷണൽ ജില്ലാ കോടതി ജഡ്ജി പൂജ പി.പി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ സമീർ പൊന്നാട്, ശ്രീജേഷ് ബോൺസലെ, അമ്മു സത്യൻ, നവ്യലക്ഷ്മി എന്നിവർ ഹാജരായി.