
മുഹമ്മ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ മുഹമ്മ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. കെ.എസ്.എസ്.പി .യു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കൈലാസൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. കെ. കുഞ്ഞുകുഞ്ഞ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.വി .സോമൻ , കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.കെ.മോഹനദാസ് , പി. ഡി.ഭാർഗ്ഗവൻ എന്നിവർ സംസാരിച്ചു . ഹോമിയോപ്പതി റിട്ട. മെഡിക്കൽ ഓഫീസർ ഡോ.എസ് ദിലീപ് കുമാർ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. കെ. എം. വിപിനേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി.എ.അബൂബക്കർ നന്ദിയും പറഞ്ഞു.