
ആലപ്പുഴ: ബി.ജെ.പി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മനിർഭർ ഭാരത് അഭ്യാൻ സാങ്കല്പ് ശില്പശാല സംഘടിപ്പിച്ചു. ദീനനയാൽ ഭവനിൽ സംഘടിപ്പിച്ച ശില്പശാല ജില്ലാപ്രസിഡന്റ് അഡ്വ.പി.കെ ബിനോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.കെ ഗോപിദാസ് അദ്ധ്യക്ഷതവഹിച്ചു.ആത്മ നിർഭർഭാരത് സങ്കല്പ് അഭ്യാൻ എന്ന വിഷയത്തെ ആസ്പദമാക്കി റിട്ട.പ്രൊഫ.ഉമാദേവി ക്ലാസ്സെടുത്തു.ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി വിനോദ് കണ്ണാട്ട്, ഗീതാരാംദാസ് എന്നിവർ സംസാരിച്ചു.