കായംകുളം : രാമേശ്വരം എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു, ഇന്ത്യയെ ശാസ്ത്ര ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാമനീഷിയായിരുന്നു ഡോ.എ.പി.ജെ അബ്ദുൽ കലാമെന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. കായംകുളം അർബൻ സഹകരണ സംഘം നഗര പ്രദേശത്ത് 2024-25 അദ്ധ്യയന വർഷത്തിൽ ഫുൾ എ പ്ലസ് നേടിയ പ്രതിഭകൾക്കും ഉന്നത പരീക്ഷകളിലെ റാങ്ക് ജേതാക്കൾക്കും നൽകുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം സ്മാരക അവാർഡുകൾ വിതരണം ചെയ് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ കായംകുളം നഗരസഭ കൗൺസിലറായി കാൽ നൂറ്റാണ്ട് പൂർത്തികരിച്ച കെ. പുഷ്പദാസിന് നാടിന്റെ സ്നേഹാദരം കെ.സി വേണുഗോപാൽ എം.പി സമർപ്പിച്ചു.അർബൻ സംഘം പ്രസിഡന്റ് അഡ്വ.യു മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി.ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, എം.ലിജു, കെ.പി.ശ്രീകുമാർ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ജോൺസൺ എബ്രഹാം, കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ ഇ.സമീർ, എൻ .രവി, എ. ത്രിവിക്രമൻതമ്പി, കറ്റാനം ഷാജി, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എച്ച്. ബഷീർ കുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ടി.സൈനുൽ ആബ്ദീൻ, ചിറപ്പുറത്ത് മുരളി, പി.സി.റോയി, ജെ.സ്മിത എന്നിവർ സംസാരിച്ചു.