ambala

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളേജിലെ എം. ബി. ബി. എസ് ബാച്ചിന്റെപ്രവേശനോത്സവവും വൈറ്റ് കോട്ട് സെറിമണിയും നടത്തി. മെഡിക്കൽ കോളേജ് മുൻ ത്വക്ക് രോഗവിഭാഗം മേധാവിയും സൂപ്രണ്ടുമായിരുന്ന ഡോ. ടി.പി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി .പദ്മകുമാർ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡ് ദാനം മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. പി.ടി.എയുടെ നേതൃത്വത്തിൽ എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ 151 വിദ്യാർത്ഥികളെയും കേരള ആരോഗ്യ സർവ്വകലാശാലയിൽ നിന്ന് റിസർച്ച് മെരിറ്റ് , പി.ജി എൻട്രൻസിൽ റാങ്ക് , അനാട്ടമി വിഭാഗത്തിൽ ഷൈനി മോഹൻദാസ് എൻഡോവ്മെന്റ് സ്കോളർഷിപ്പ് എന്നിവ അദ്ദേഹം വിതരണം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. എസ്. ജെ. ജെസസി സ്വാഗതം പറഞ്ഞു. വകുപ്പ് മേധാവികളായ ഡോ.എസ്. മഞ്ജു , ഡോ.ടി.ഉഷ , ഡോ. ബിന്ദു വാസുദേവൻ , മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എ. ഹരികുമാർ , പി.ടി.എ പ്രസിഡന്റ് സി.ഗോപകുമാർ , വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ, ഹോസ്റ്റൽ വാർഡന്മാരായ ഡോ.പി. ജംഷിദ് , ഡോ. എം .റാണി റാഫേൽ , ഡോ. സ്മിത പി രാജ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മരിയ ബേബി, ഡോ. നിഷ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.