ആലപ്പുഴ: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സുരക്ഷാരഥം ട്രെയിനിംഗ് ബസ് ഉപയോഗിച്ച് പരിശീലനക്ലാസ് സംഘടിപ്പിച്ചു. വളവനാട് എൻ.സി ജോൺ ആന്റ് സൺസ് ഫാക്ടറിയിൽ നടന്ന പരിശീലനത്തിൽ അനിൽ കുര്യാക്കോസ്, വി.എസ് ജയലാൽ, എൽ.കൈലാസ് കുമാർ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജില്ലയിൽ വിവിധ ഫാക്ടറികളിലായി ഇതുവരെ 26 പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഫാക്ടറികളിൽ സുരക്ഷാരഥം ഉപയോഗിച്ചുള്ള പരിശീലനം തുടരുമെന്ന് ആലപ്പുഴ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഇൻസ്‌പെക്ടർ എൽ.കൈലാസ് കുമാർ അറിയിച്ചു.