ആലപ്പുഴ: സി ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിജിറ്റൽ വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് ഡിപ്ലോമ കോഴ്സുകൾ, വീഡിയോഗ്രാഫി, നോൺ ലീനിയർ എഡിറ്റിംഗ്, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി സർട്ടിഫിക്കറ്റ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കെ-ഡിസ്‌കിന് കീഴിൽ വരുന്ന കേരള നോളഡ്ജ് ഇക്കോണമി മിഷൻ പ്രോജക്ടിൽ ഉൾപ്പെടുത്തി അപേക്ഷിക്കുന്നവരിൽ നിന്ന് യോഗ്യതരായ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 15. താൽപ്പര്യമുള്ളവർ കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം. ഫോൺ: 8547720167. വെബ്സൈറ്റ്: https://mediastudies.cdit.org/