hsh

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ 1121-ാം നമ്പർ കരീലകുളങ്ങര കരുവറ്റുംകുഴി ശാഖയിൽ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടന്നു. പൊതുയോഗത്തിന് ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം സെക്രട്ടറി സുജിത്കുമാർ യോഗത്തിൽ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി രാജേന്ദ്രൻ (പ്രസിഡന്റ്) ,​വിനോദ് (വൈസ് പ്രസിഡന്റ്),​സുജിത്ത്കുമാർ (സെക്രട്ടറി) ,​ഷൈജു.എൽ (യൂണിയൻ കമ്മിറ്റി അംഗം) ,​രാജൻ.കെ, സതീഷ്കുമാർ, സുഷൻ,വിജയൻ, സുനിൽകുമാർ ബിജു.ബി, ബ്രഹ്‌മകുമാരി (മാനേജിംഗ് കമ്മറ്റി അംഗങ്ങൾ,​)ബാബു. പി.ചന്ദ്രൻ,ലളിത (പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ അഡ്വ.പി.പ്രകാശ് മഞ്ഞാണിയിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ അഡ്വ.യു. ചന്ദ്രബാബു എന്നിവർ തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം വഹിച്ചു യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി. ധർമ്മരാജൻ യൂണിയൻ കൗൺസിലർമാരായ എസ്.ജയറാം, അയ്യപ്പൻ കൈപ്പള്ളിൽ, പി.എൻ.അനിൽകുമാർ,ബിജു പത്തിയൂർ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സെക്രട്ടറി സുധീർ, യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം ജിതിൻ ചന്ദ്രൻ, സൈബർസേന യൂണിയൻ ചെയർമാൻ മനോജ്, മംഗലം 256 ശാഖാ സെക്രട്ടറി എം.ജോയ്, യൂണിയൻ സ്റ്റാഫ് രമണൻ എന്നിവർ തിരഞ്ഞെടുപ്പ് ചുമതലകൾ വഹിച്ചു.