
മുഹമ്മ: ലയൺസ് ക്ലബ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കണ്ണടകൾ നൽകുന്ന 'സൈറ്റ് ഫോർ കിഡ്സ്' എന്ന പദ്ധതി തുറവൂർ ബി.ആർ.സിയിൽ ലയൺസ് ക്ലബ് റീജിയൻ ചെയർമാൻ അഡ്വ.ടി.സജി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് ഒഫ് ചേർത്തല കൊയർലാൻഡ്, അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി, തുറവൂർ ബി.ആർ.സി എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടത്തുന്നത്. ലയൺസ് ക്ലബ് ഒഫ് ചേർത്തല കൊയർലാൻഡ് പ്രസിഡന്റ് ജോജി ജോസഫ്, ഡിസ്ട്രിക്ട് സെക്രട്ടറി സി.ശിവദാസ്, ക്ലബ് ഭാരവാഹികളായ ടി.പി.ഹരിദാസ്, സുധാകരൻ സ്പെഷ്യൽ എജ്യൂക്കേറ്റർമാരായ ബീന,ജിജിമോൾ തുടങ്ങിയവർ സംസാരിച്ചു.