കായംകുളം: കായംകുളം നഗരസഭയുടെ "വിദ്യാശ്രേഷ്ഠ" പുരസ്കാര വിതരണം 11 ന് ഉച്ചയ്ക്ക് 2ന് കായംകുളം ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ടെലിവിഷൻ അവതാരകൻ ജി.എസ് പ്രദീപ് പുരസ്കാര ഉദ്ഘാടനം ചെയ്യും. ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിക്കും.
നഗരസഭാപരിധിയിൽ എസ്.എസ്.എൽ.സിയ്ക്കും പ്ലസ് ടുവിനും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്,എ വൺ നേടിയ വിദ്യാർത്ഥികൾക്കും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്കും പ്രൊഫഷണൽ കോഴ്സുകളിലടക്കം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുമാണ് പുരസ്കാരം നൽകുന്നത്.