കായംകുളം: കായംകുളം നഗരസഭ വിജ്ഞാനകേരളം തൊഴിൽമേള 11 ന് രാവിലെ 11ന് കായംകുളം ഗവ.ബോയ്സ് ഹൈസ്ക്കൂൾ അങ്കണത്തിൽ നടക്കും.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും.
പ്രാദേശികമായി തൊഴിൽ ദാതാക്കളെയും തൊഴിൽ അന്വേഷകരെയും ഒരേ വേദിയിൽ പങ്കെടുപ്പിച്ചുക്കൊണ്ടാണ് തൊഴിൽ മേള നടത്തുന്നതെന്നും കായംകുളം നഗരസഭയുടെ ജോബ് സ്റ്റേഷൻ മുഖേന ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്ന് ചെർപേഴ്സൺപി.ശശികല വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇതുവരെ പ്രാദേശികമായി 16 സ്ഥാപനങ്ങളും 460 ഓളം വേക്കൻസികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12 പ്രമുഖ കമ്പനികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 300 ഓളം ഉദ്യോഗാർത്ഥികളും ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്തു.
തൊഴിൽ മേളയിൽ തൊഴിൽ ദാതവായും തൊഴിൽ അന്വേഷകരായും പങ്കെടുക്കുവാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് കായംകുളം നഗരസഭ ജോബ് സ്റ്റേഷനുമായി ബന്ധപ്പെടണം.
വൈസ് ചെയർമാൻ ജെ. ആദർശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മായാദേവി,ഫർസാന ഹബീബ്, ഷാമില അനിമോൻ കൗൺസിലർമാരായ റെജി മാവനാൽ, ഗംഗാദേവി, രഞ്ജിതം,ഷെമിമോൾ തുടങ്ങിയവർ വാർത്താസമ്മളനത്തിൽ പങ്കെടുത്തു.