
മാന്നാർ : തൊഴിൽ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന വൈദ്യുതി നിരക്ക് വർദ്ധവ് നിയന്ത്രിക്കണമെന്ന് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. യൂണിറ്റ് സമ്മേളനം ഉദ്ഘാടനം മേഖലാ പ്രസിഡന്റ് മുരളീധൻ കോട്ട നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.ജെ സാമുവെൽ അദ്ധ്യക്ഷനായി. യുണിറ്റിൻ്റെ കുടുംബ സംഗമം ഉദ്ഘാടനം ജില്ല പ്രസിഡൻ്റ് മോഹനൻ പിള്ള നിർവ്വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി മുരളി ഓണസന്ദേശം നൽകി. വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം ജില്ലാ ഇൻഷുറൻസ് കോർഡിനേറ്റർ സാനു ഭാസ്കർ നിർവ്വഹിച്ചു. ജില്ലാ ഫോട്ടോ ക്ലബ് കോർഡിനേറ്റർ സുധീഷ് പ്രീമിയം, ജില്ലാ രക്തദാന കോർഡിനേറ്റർ ശ്രീകുമാർ അർച്ചന, മേഖലാ സെക്രട്ടറി രാജേഷ് രാജ് വിഷൻ, സ്വാന്ത്വനം കോർഡിനേറ്റർ നിയാസ് മാന്നാർ, മേഖല ട്രഷറർ സാമു ഭാസ്കർ, പി.ആർ.ഒ ജിതേഷ് ചെന്നിത്തല, യൂണിറ്റ് സെക്രട്ടറി ജോർജ് ഫിലിപ്പ്, ട്രഷറർ മഹേഷ് ചെന്നിത്തല, ശുഭ.എസ്, ശ്രുതിരാജ്, ഷേർളി സാമുവൽ, അനന്തൻ, സതീഷ് കുമാർ, രാജീവ്, ഹരി പഞ്ചമി, ഷൈൻ ചെങ്ങന്നൂർ, സാം ജീവ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സതീഷ് കുമാർ (അനന്തൻ -പ്രസിഡന്റ് ), സാമു ഭാസ്ക്കർ (വൈസ് പ്രസിഡന്റ് ), നിയാസ് മാന്നാർ (സെക്രട്ടറി), ശുഭ.എസ് (ജോ.സെക്രട്ടറി), ശ്രുതി രാജ് (ട്രഷറർ), സാനു ഭാസ്ക്കർ, സാമുവൽപി.ജെ ജിതേഷ് ചെന്നിത്തല, മഹേഷ് ചെന്നിത്തല (മേഖല കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.