
മാന്നാർ : നഫീസത്തുൽ മിസ്‌രിയ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളജിന്റെ (സനാഇയ്യ) നേതൃത്വത്തിൽ എല്ലാ മാസവും നടത്തിവരാറുള്ള മജ്ലിസുന്നൂറും പ്രാർത്ഥനാ സദസും കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളജ് പ്രിൻസിപ്പൽ ഷൗക്കത്ത് ഫൈസി ആത്മീയ പ്രഭാഷണവും, മാന്നാർ ജുമാ മസ്ജിദ് ചീഫ് ഇമാം സഹലബത്ത് ദാരിമി പ്രാർത്ഥനക്ക് നേതൃത്വവും നൽകി. കുരട്ടിക്കാട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് അസി.ഇമാം ഷമീർ ബാഖവി, കോളജ് അദ്ധ്യാപകരായ ഹസൈനാർ മദനി, ഇബ്രാഹിം ഫൈസി, മാനേജർ ഷഫീഖ് എന്നിവർ നേതൃത്വം നൽകി.