
മാന്നാർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ ബോക്സിംഗിൽ വെങ്കല മെഡൽ നേടിയ മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ശ്രേയാ സുരേഷിന് മാന്നാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിന്റെ അനുമോദനം. ആറാം വാർഡിൽ പുളിമൂട്ടിൽ താഴ്ചയിൽ സുരേഷ് കുമാറിന്റെയും ലജിതയുടേയും മകളാണ്. വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ ശ്രേയാ സുരേഷിനെ അനുമോദിച്ചു. കെ.എം.സഞ്ജുഖാൻ പി.എ.അൻവർ, പി.ജി.അനന്തകൃഷ്ണൻ, അരുൺ മുരുകൻ, അൻസർ എന്നിവർ പങ്കെടുത്തു.