zvxbc

പൂച്ചാക്കൽ:തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്നും രണ്ടും വാർഡിലായി വ്യാപിച്ചു കിടക്കുന്ന ഉളവയ്പിലെ നെല്ലിശ്ശേരി മൂവേലി പാടശേഖരത്തിലെ വിത്ത് വിത ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു നിർവ്വഹിച്ചു. പാടശേഖരസമിതി പ്രസിഡന്റ് ബി.ശിവശങ്കരൻ നായർ അദ്ധ്യക്ഷത വഹിച്ചു.കൃഷി അസി.ഡയറക്ടർ പ്രിന്റുറോയി, വൈസ് പ്രസിഡന്റ് അംബികാശശിധരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ ജയറാം ,പഞ്ചായത്തംഗം വിജയമ്മ ലാലു, ശശിധരൻ എന്നിവർ പങ്കെടുത്തു.