ആലപ്പുഴ: കെ.പി.സി.സി സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെക്കൻ മേഖല ക്യാമ്പ് സമാപിച്ചു. കലകാരമാരെ ഉയർത്തി കൊണ്ടുവരാൻ സാംസ്കാരിക സാഹിതി പ്രതിഞ്ജാബദ്ധമാണെന്ന് സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ സമാപന സമ്മേളനത്തിൽ പറഞ്ഞു. സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ എന്ന വിഷയത്തിൽ മുൻമന്ത്രി ജി സുധാകരൻ വിഷയാവതരണം നടത്തി.പാട്ട് എഴുത്ത് പ്രതിഭയുടെ സാമൂഹ്യപ്രതിബദ്ധത എന്ന വിഷയത്തിൽ ഗാനരചയിതാവ് രാജീവാലുങ്കൽ സംസാരിച്ചു. ട്രഷറർ വിതുര സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിൽ സിനിമ പ്രൊഡക്ഷൻ കൺട്രോളറും സംസ്കാരിക സാഹിതി ജില്ലാ ചെയർമാനുമായ എ.കബീറിനെ സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എം.എൽ. എ ആദരിച്ചു. സെക്രട്ടറിമാരായ രാജേഷ് മണ്ണ് മൂല, ആദിനാട് ശശി, ജനറൽ സെക്രട്ടറി വേണുഗോപാലക്കുറുപ്പ്, വൈസ് ചെയർമാൻ കെ. ആർ. ജി ഉണ്ണിത്താൻ, ജില്ലാ കമ്മിറ്റി ജനറൽ കൺവീനർ നിധീഷ് പള്ളിപ്പാട് എന്നിവർ സംസാരിച്ചു.