vxcvxcv

മുഹമ്മ: മണ്ണഞ്ചേരി മൂന്നാം വാർഡ് കാവുങ്കൽ ശ്രീഹരിയിൽ (മാടാനിച്ചിറ)ഹരിരാജ് സുദേവൻ (37) അബുദാബിയിൽ ഹൃദയാഘാതത്തിൽ മരിച്ചു. പൂജാ അവധിക്ക് ഭാര്യയും മകനും അബുദാബിയിൽ എത്തിയിരുന്നു. ഇവരെ അതിരാവിലെ നാട്ടിലേക്ക് അയച്ച് ശേഷം വിമാനതാവളത്തിൽ നിന്ന് തിരികെ താമസ സ്ഥലത്ത് എത്തിയതിന്

പിന്നാലെ ഹരിരാജിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.തുടർന്ന് സുഹൃത്തുകൾ പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും

രക്ഷിക്കാനായില്ല. അബുദാബി ഇന്റർനാഷണൽ ഡെവലപ്‌മെന്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായിരുന്നു. മൃതദ്ദേഹം ഇന്ന് പുലർച്ചെ 6ന് വീട്ടിൽ എത്തിക്കും. സംസ്കാരം പകൽ 1ന് വീട്ടുവളപ്പിൽ.

അച്ഛൻ: എം.വി.സുദേവൻ (റിട്ട.പഞ്ചായത്ത് സെക്രട്ടറി) അമ്മ: ബീന സുദേവൻ. ഭാര്യ: ഡോ.അനുഅശോക് (ഇന്ത്യൻ റെയിൽവെ ). മകൻ : ഇഷാൻ (മൂന്നാം ക്ലാസ്). സഹോദരൻ: ശ്രീരാജ് സുദേവൻ.