
ചേർത്തല:കടക്കരപ്പള്ളി ഗവ.യു.പി സ്‌കൂൾ പ്രഥമാദ്ധ്യാപികയായ എൻ.എസ്. ലിജിമോൾക്ക് ഈ വർഷത്തെ ഗുരുജ്യോതി പുരസ്‌ക്കാരം ലഭിച്ചു.
സംസ്ഥാനത്തെ മികച്ച സ്‌കൂൾ തല പ്രവർത്തനങ്ങൾക്ക് സുഗതകുമാരിയുടെ സ്മരണാർത്ഥം സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ സംസ്ഥനതലത്തിൽ ഏർപ്പെടുത്തിയ അവാർഡാണിത്.1995 മുതൽ ലിജിമോൾ സ്‌കൂൾതലത്തിൽ മികവുറ്റ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.8 വർഷക്കാലം ആലപ്പുഴ ജില്ലയിൽ ബി.ആർ.സി ട്രെയ്നറായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വർഷമായി കടക്കരപ്പള്ളി ഗവ. യു.പി സ്‌കുളിൽ പ്രഥമാദ്ധ്യാപികയായി പ്രവർത്തിച്ചുവരുന്നു. ഭാരത് സ്‌ക്കൗട്ട് ആൻഡേ ഗൈഡ്സ് ചേർത്തല എ.ഡി.സിയായി പ്രവർത്തിച്ചു വരുന്നു.ഗുരുശ്രേഷ്ഠ,മാന്യമിത്ര, മികച്ച സ്‌ക്കൗട്ട് മാസ്റ്റർ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.അദ്ധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു പ്രവർത്തിച്ചു വരുന്നു.