ആലപ്പുഴ: ചേർത്തല - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 26 (കോതകുളങ്ങര ഗേറ്റ്) ഇന്ന് രാവിലെ എട്ട് മുതൽ 12 ന് വൈകിട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസുകൾ 25 (വയലാർ ഗേറ്റ്) 27 (പട്ടണക്കാട് ഗേറ്റ്) വഴി പോകണം.