ആലപ്പുഴ: സ്ത്രീകളുടെയും, കുട്ടികളുടെയും ആശുപത്രിക്ക് സമീപമുള്ള അമ്മ തൊട്ടിലിൽ ഇന്നലെ പുതിയ അതിഥിയായി ആൺ കുട്ടിയെ ലഭിച്ചു. മൂന്ന് ദിവസം പ്രായം തോന്നിക്കുംന്ന 2.500 ഗ്രാം തൂക്കമുള്ള കുട്ടിയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലഭിച്ചത്. ഈ വർഷം ലഭിക്കുന്ന ആറാമത്തെ കുട്ടിയാണിത്. മൂന്ന് വീതം ആൺകുട്ടികളെയും പെൺകുട്ടികളെയുമാണ് ലഭിച്ചത്. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി കുട്ടിക്ക് വി.എസ്.അച്യുതാന്ദന്റെ സ്മരണക്കായി അച്യുത് എന്ന് പേര് നൽകി. കടപ്പുറം ആശുപത്രി പീഡിയാട്രിക് ഐ.സി.യുവിൽ നിരീക്ഷണത്തിലാണ് കുട്ടി.