ambala

അമ്പലപ്പുഴ: മാതാവിന്റെ ഓർമ്മ ദിനത്തിൽ പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസികൾക്ക് അന്നദാനം നടത്തി. തൃക്കുന്നപ്പുഴ പറമ്പിൽ വീട്ടിൽ സി. രത്നകുമാറും കുടുംബാംഗങ്ങളും ചേർന്നാണ് മാതാവ് രത്നവല്ലിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ശാന്തിഭവനിൽ അന്നദാനം നടത്തിയത് . രത്നകുമാർ, രാജീവൻ, രാധാമ്മാ, സുജാത, സൂസി, രാജേഷ്, രതീഷ്, രാഖി, കമലം, വിവേക് ബാബു എന്നിവർ പങ്കെടുത്തു.മാത്യു ആൽബിൻ നന്ദി പറഞ്ഞു.