
ചേർത്തല:ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ക്ഷീര സംഗമം 2025–26 വിവിധ പരിപാടികളോടെ 16,17,18 തീയതികളിൽ നടത്തും.
വയലാർ ഗ്രാമ പഞ്ചായത്തിലെ ഒളതല സെന്റ് മൈക്കിൾസ് പാരിഷ് ഹാൾ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം,ക്ഷീരവികസന സെമിനാർ,ക്ഷീരകർഷകരെ ആദരിക്കൽ, വിരമിച്ച ക്ഷീര സംഘം ജീവനക്കാരെ ആദരിക്കക്കലും ജീവനക്കാർക്കുള്ള ശില്പശാലയും,വിവിധ പ്രദർശനങ്ങൾ,കലാപരിപാടികൾ എന്നിവ നടത്തും. ഇതുമായി ബന്ധപ്പെട്ട് ലോഗോ പ്രകാശനം മന്ത്രി പി.പ്രസാദ്,അമ്പലപ്പഴ എം.എൽ.എ എച്ച്.സലാം എന്നിവരുടെ നേതൃത്വത്തിൽ നിയമസഭാ ചേമ്പറിൽ വച്ച് നിർവഹിച്ചു.ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ നിഷാ വി.ഷെരീഫ്, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് അംഗം ബി.അൻസാരി,ഒളതല ക്ഷീര സംഘം പ്രസിഡന്റ് സി.ആർ. ബാഹുലേയൻ,മേനാശ്ശേരി ക്ഷീര സംഘം പ്രസിഡന്റ്ര് കെ.ജി.പ്രിയദർശനൻ, ക്ഷീര വികസന ഓഫീസർ കെ.ആർ.രാകേന്ദു,ഡയറി ഫാം ഇൻസ്ട്രക്ടർ എസ്. റിഷി,ഒളതല സംഘം സെക്രട്ടറി കെ.ആർ.സജിത്ത് എന്നിവർ പങ്കെടുത്തു.