
ആലപ്പുഴ:സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ കോടതി മുറിക്കുള്ളിൽവച്ച് ഒരു അഭിഭാഷകൻ ഷൂസ് വലിച്ചെറിഞ്ഞ സംഭവം അത്യന്തം അപലപനീയവും ജനാധിപത്യ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയുമാണെന്ന് കേരള ബാർ കൗൺസിൽ മെമ്പർ അഡ്വ. സുദർശനകുമാർ ആരോപിച്ചു. ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസ് ആലപ്പുഴ ജില്ലാ കോടതി യൂണിറ്റ് കമ്മിറ്റി ജില്ലാ കോടതിക്ക് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ്. അഡ്വ. എസ്. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.എ.സമീർ സ്വാഗതം പറഞ്ഞു. അഭിഭാഷകരായ മെഹബൂബ് ഷെറീഫ്, എസ്.മുരുകൻ, വിഷ്ണുരാജ് സുഗതൻ, പ്രിയ അരുൺ, മിജി.എസ്.മണി,അപർണ.സി.മേനോൻ, അജ്മൽ.എ.എസ്, സീമ രവീന്ദ്രൻ, അഹ്‌സാൻ,ഷിസി എന്നിവർ സംസാരിച്ചു.