gtdsrfxdgv

പൂച്ചാക്കൽ: തുറവൂർ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

14, 15 തീയതികളിലായി തുച്ചാറ്റുകുളം എൻ.എസ്.എസ്.എച്ച്.എസ്, എൻ.എസ്.എസ് എൽ.പി.എസ്, എൻ.ഐ.യു.പി.എസ്.നദ്വത് നഗർ, ഗവ. എൽ.പി.എസ് തൃച്ചാറ്റുകുളം എന്നീ സ്കൂളുകളിലായിട്ടാണ് ശാസ്ത്രോത്സവം നടക്കുന്നത്. സ്വാഗതസംഘ രൂപീകരണയോഗം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ രജിത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ആർ. ഉഷാദേവി അധ്യക്ഷതവഹിച്ചു.ഹെലൻ കുഞ്ഞ്കുഞ്ഞ്,സോണി പവേലിൽ, എ.ആർഅശോകൻ, എച്ച്.എം ഫോറംകൺവീനർ ജോബി ജോർജ്ജ്, ജ്യോതി എസ്.നായർ, പി.പ്രമോദ് , കെ.ജസീന മേത്തർ, ടോമി സേവ്യർ എന്നിവർ സംസാരിച്ചു.