കരുവാറ്റാ : കാർഗിൽ യുദ്ധത്തിൽ വീരമ്യത്യു വരിച്ച ധീരജവാൻ കരുവാറ്റാ എൻ.സന്തോഷ്‌കുമാറിന്റെ മാതാവ് കെ.സരസമ്മയുടെ നിര്യാണത്തിൽ ധീരജവാൻ കരുവാറ്റാ എൻ. സന്തോഷ് കുമാർ സ്‌മാരകസമിതി അനുശോചിച്ചു. പ്രസിഡന്റ് രവീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി എൻ.പത്മകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ വിശ്വനാഥൻ നായർ, ശ്രീകുമാർ, രമേശൻ നായർ, സന്തോഷ്, രാജീവ്, ശോഭ.സി വേണു എന്നിവർ സംസാരിച്ചു.