ഹരിപ്പാട്: മുതുകുളത്ത് അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. മുതുകുളം വടക്ക് ശ്യാമളാലയത്തിൽ അഭിലാഷ് (46), തണ്ടാശ്ശേരിൽ മണിയമ്മ (71), പുത്തൻതറയിൽ പ്രസന്ന (42), തണ്ടാശ്ശേരിൽത്തറയിൽ ദേവകി (69), കരിയാഞ്ചിത്തറയിൽ വത്സലകുമാരി (58)എന്നിവർക്കാണ് കടിയേറ്റത്. എല്ലാവരും മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അക്രമികാരിയായ നായ മറ്റു നായ്ക്കളെയും കടിച്ചിട്ടുണ്ട്. അതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. തെരുവുനായയെ നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.