water

ആലപ്പുഴ: സംസ്ഥാന വ്യാപകമായി ജലഭവന് മുന്നിലും ജില്ലാകേന്ദ്രങ്ങളിലും നടത്തുന്ന പഞ്ചദിന റിലേ നിരാഹാര സത്യഗ്രഹത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, വഴിച്ചേരി ഓഫീസ് അങ്കണത്തിൽ നടക്കുന്ന നിരാഹാര സത്യഗ്രഹത്തിന്റെ രണ്ടാം ദിനം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി സി. സിലീഷ് ഉദ്ഘാടനം ചെയ്തു. രണ്ടാംദിനത്തിൽ ജില്ലാ പ്രസിഡന്റ് വി.വി. ഷൈജു, ആലപ്പുഴ നോർത്ത് ബ്രാഞ്ച് പ്രസിഡന്റ്
പി.ആർ. രാകേഷ്, ആലപ്പുഴ സൗത്ത് ബ്രാഞ്ച് പ്രസിഡന്റ് എച്ച്. ലൂയിസ് എന്നിവർ നിരാഹാരം ആരംഭിച്ചു.
പഞ്ചദിന നിരാഹാര സത്യാഗ്രഹത്തിലെ ആദ്യദിനം നിരാഹാരം അനുഷ്ഠിച്ച
ജില്ലാ സെക്രട്ടറി ബി.എസ്. ബെന്നി, ജില്ലാ വൈസ് പ്രസിഡന്റ് കെ. സജീവ്, ചേർത്തല ഏരിയ പ്രസിഡന്റ് എഫ്. ഷിജു എഫ് എന്നിവർക്ക് സി. സിലീഷ് ഇളനീർ നൽകി നിരാഹാരം അവസാനിപ്പിച്ചു.