മാവേലിക്കര: കേരള പാണിനി അക്ഷരശ്ലോക സമിതി അദ്ധ്യാപകനും കവിയുമായ പ്രൊഫ.എം.രാധാകൃഷ്ണനെ അനുമോദിച്ചു. സമിതി പ്രസിഡന്റ് വി.ജെ.രാജ്‌മോഹൻ അദ്ധ്യക്ഷനായി. രക്ഷാധികാരി കെ.രാമവർമ്മരാജ ഉദ്ഘാടനം ചെയ്തു. നങ്ങ്യാർകുളര ടി.കെ.എം.എം കോളേജിൽ ദീർഘകാലം ഇംഗ്ലീഷ് വിഭാഗത്തിൽ അദ്ധ്യാപകനായിരുന്ന പ്രൊഫ.എം.രാധാകൃഷ്ണൻ നിലാവ്, തീർത്ഥം, പ്രയാണം, രൂപാന്തരം എന്നീ നാലു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജ് അദ്ധ്യാപകരുടെ സംഘടനയായ എ.കെ.പി.സി.ടി.എയുടെ സ്റ്റേറ്റ് കൗൺസിൽ അംഗം, എസ്.എൻ.ഡി.പി താലൂക്ക് യൂണിയൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കാലൊച്ച എന്ന കവിതയ്ക്ക് ഒറ്റക്കവിതാ പുരസ്‌കാരമായി കെ.രാമചന്ദ്രൻ അവാർഡ് ലഭിച്ചു. സെക്രട്ടറി ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, വൈസ് പ്രസിഡന്റ് ജോർജ് തഴക്കര, ട്രഷറർ കെ.ജനാർദ്ദനകുറുപ്പ്, ഭരണസമിതി അംഗം വി.വിജയൻനായർ നടുവട്ടം എന്നിവർ സംസാരിച്ചു.