അരൂർ : അരൂർ പഞ്ചായത്ത് വികസന സദസ് 16 ന് മാനവീയം വേദിയിൽ നടക്കും വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ദലീമാ ജോജോ എം.എൽ.എ ഉദ്ഘാടനംചെയ്യും. വകുപ്പ് മന്ത്രിയുടെ സന്ദേശം തദവസരത്തിൽ വായിക്കും. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാർ പങ്കാളികളാകും വികസന സദസിന്റെ ഭാഗമായി രാവിലെ മുതൽ മെഡിക്കൽ ക്യാമ്പ് , വികസന രേഖകളുടെ ചിത്ര പ്രദർശനം എന്നിവ നടക്കും.