മാവേലിക്കര: ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയത്തിൽ കൈത്താങ്ങ് സേവാഗ്രാമം ആൻഡ് പാലിയേറ്റിവ് കെയർ അണിയിച്ചൊരുക്കിയ മൂന്നാമത് പ്രൊഫഷണൽ നാടകോത്സവം നടൻ കോട്ടയം രമേശ് ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ രാജേഷ് ഉണ്ണിച്ചേത്ത് അദ്ധ്യക്ഷനായി. തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കര, ജില്ല പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് കുമാർ, ജില്ലാ യുവജനക്ഷേമ ബോർഡ് മെമ്പർ എസ്.ദീപു, മുൻ ജില്ല പഞ്ചായത്ത് അംഗം ജേക്കബ് ഉമ്മൻ, ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കിളിൽ, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ, കായംകുളം പീപ്പിൾസ് തീയേറ്റേഴ്‌സ് അഡ്വ.സി.ജി.സുരേഷ് ബാബു, സംഘാടക സമിതി ജനറൽ കൺവീനർ ഗോപാലകൃഷ്ണൻ വൈഷ്ണവം, വൈസ് ചെയർപഴ്സൻ മഞ്ജു അനിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ നാടക ആചാര്യൻ കണ്ണൂർ വാസൂട്ടിക്ക് കൈത്താങ്ങിന്റെ ആദരവ് നൽകി. 2025 ഒക്ടോബർ 12ന് നാടകോത്സവം സമാപിക്കും.