vcxbcb

മുഹമ്മ: കഞ്ഞിക്കുഴിയുടെ ഹരിത കർമ്മസേനയ്ക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് സംഭരണ തരം തിരിവ് കേന്ദ്രത്തിൽ ഉപയോഗിക്കുന്നതിനുള്ള

വർക്ക് യൂണിഫോം വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ് നന്ദിയും പറഞ്ഞു. ബ്ലോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ , സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. കമലമ്മ, ബൈരഞ്ചിത്ത് , പഞ്ചായത്തംഗങ്ങളായ ഫെയ്സി വി. ഏറനാട്, എസ്.ജോഷി മോൻ , മിനി പവിത്രൻ , ടി.പി. കനകൻ, ബി. ഇന്ദിര, ഷീല പ്രതീഷ്ബൽ, ജോളി അജിതൻ, എ. പുഷ്പവല്ലി, രജനി രവിപാലൻ, സുരേഷ്, സി.ഡി.എസ്. ചെയർ പേഴ്സൻ സുനിതാ സുനിൽ കോ-ഓർഡിനേറ്റർ അഖില ഹെൽത്ത് ഇൻസ്പക്ടർ ഗ്രീഷ്മ ഹരിത കർമ്മസേന ഭാരവാഹികളായ മനീഷ , ശ്രീപ്രിയ എന്നിവർ സംസാരിച്ചു. വർക്ക് യൂണിഫോമിനു പുറമെ പഞ്ചായത്ത് സമ്മാനമായി വാങ്ങിയ സാരിയും നൽകി. മുപ്പത്തിയാറു അംഗങ്ങളാണ് ഹരിത കർമ്മ സേനയിലുള്ളത്. പാസ്റ്റിക്ക് സംഭരണത്തിൽ നൂറു ശതമാനം കൈവരിച്ച പഞ്ചായത്താണ് കഞ്ഞിക്കുഴി.