a

മാവേലിക്കര: താലൂക്കിലെ പഞ്ചായത്തുകളിൽ സ്ത്രീ, ശിശു സൗഹൃദ പാർക്കുകൾ സ്ഥാപിക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മാവേലിക്കര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. സാവിത്രി മധുകുമാർ, ബിജി ഹരികുമാർ, കെ.ദീപ, ഡോ.പി.കെ സുലോജന എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ശ്യാമള ദേവിയും അനുശോചന പ്രമേയം ജി.കെ ഷീലയും സംഘടനാറിപ്പോർട്ട് ജില്ലാ പ്രസിഡന്റ് ലീല അഭിലാഷും പ്രവർത്തന റിപ്പോർട്ട് സുലേഖകുമാരിയും അവതരിപ്പിച്ചു. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി ജി.അജയകുമാർ, അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പുഷ്പലത മധു, സംസ്ഥാന കമ്മിറ്റിയംഗം സുശീലമണി, ജില്ലാ വൈസ് പ്രസിഡന്റ് ഷീജ സുരേഷ്, ഇന്ദിരദാസ്, എസ്.സീമ, സാവിത്രി മധുകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ പി.വി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി സാവിത്രി മധുകുമാർ (പ്രസിഡന്റ്), ഡോ.പി.കെ സുലോജന, സുലേഖകുമാരി (വൈസ് പ്രസിഡന്റ്),കെ.ദീപ (സെക്രട്ടറി), ബിജി ഹരികുമാർ, ജി.കെ ഷീല (ജോ.സെക്രട്ടറി), ബിജി അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.